ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി. ഫയാസ് ഉള്‍ ഹാസന്‍ ചൗഹാന്‍ എന്ന മന്ത്രിയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. മസൂദ് അസറിന്റെ മരണം സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാലാകോട്ടില്‍ മിന്നലാക്രമണത്തിനിടെയാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചുവെന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ആദ്യം അദ്ദേഹം പാകിസ്ഥാനിലുണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായെങ്കിലും പിന്നീട് ഇത് നിരാകരിച്ചു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു പ്രാപിച്ചത്. ആക്രമണത്തിന് പിന്നെ രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി ജയ്ഷെ മുഹമ്മദ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി തുടങ്ങി. നിരോധിത സംഘടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാർത്താവിതരണ മന്ത്രി ഫഹദ് ചൗധരി വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon