വയനാട്: മാവോയിസ്റ്റ് ജലീലിന്റെ കൊലപാതകം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് മാവോയിസ്റ്റുകള്‍. തിരിച്ചടിക്കുമെന്നും കൊലയാളികള്‍ക്ക് മാപ്പില്ലെന്നും
ഇന്നലെ മക്കിമലയിലെത്തിയ മാവോയിസ്റ്റുകള്‍ മുന്നറിയിപ്പും നല്‍കുന്നു. വിതരണം ചെയ്ത ലഘുലേഖയില്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ ആയുധധാരികളാണ് ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ പരിസരത്ത് വിതരണം ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഘം മക്കിമലയിലെത്തിമുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്ത് പോസ്റ്ററൊട്ടിക്കുകയും ചെയ്തത്. ജലീലിന്റെ രക്തസാക്ഷിത്വം സി.പി.എം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്, കൊലയാളികള്‍ക്ക് മാപ്പില്ല, അനശ്വര വിപ്ലവകാരി ജലീലിന് ലാല്‍സലാം എന്നെഴുതിയ പോസ്റ്ററുകളാണ് പരിസരത്ത് ഇവര്‍ പതിച്ചത്.
സംഭവത്തെ തുടര്‍ന്ന് തലപ്പുഴ പൊലിസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon