കോട്ടയം: കാത്തിരിപ്പിനൊടുവിൽ കുറുപ്പന്തറ - ഏറ്റുമാനൂര്‍ റൂട്ടിൽ പുതിയ പാതയിലൂടെ ഇന്ന് വൈകുന്നേരം മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. കുറുപ്പന്തറയില്‍ നിന്നും ഏറ്റുമാനൂര്‍ വരെ നീളുന്ന പുതിയ റെയില്‍പാത ഇന്ന് റെയിൽവേ കമ്മീഷന്‍ ചെയ്യുന്നതോടെ ട്രെയിനുകൾക്ക് സുഗമമായി പോകാനുള്ള പാതയൊരുങ്ങും . സുരക്ഷാപരിശോധനകള്‍ എല്ലാം നേരത്തേ പൂര്‍ത്തിയായതായും തൃപ്തികരമാണെന്നും റെയില്‍വേ വ്യക്തമാക്കി.
എട്ട് കിലോ മീറ്ററാണ് പാതയുടെ നീളം. കോട്ടയത്ത് നിന്നുമെത്തുന്ന ട്രെയിനെ എറണാകുളത്തേക്ക് പുതിയ പാതയിലൂടെ കടത്തിവിടും. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയാണ് പുതിയ പാതയില്‍ അനുവദിച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടം മാര്‍ച്ച് 15 ന് പൂര്‍ത്തിയാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon