മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു.79 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു അന്ത്യമെന്നാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. .
ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു സുല്‍ത്താന്‍ ബെല്‍ജിയത്തിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസമായിരുന്നു ഒമാനില്‍ തിരിച്ചെത്തിയത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയാണ് സുല്‍ത്താന്‍റെ വിയോഗം.
സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനില്‍ മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചു
അധുനിക ഒമാന്‍റെ ശില്‍പി എന്നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അറിയപ്പെടുന്നത്. 1970 ജുലായ് 23 നാണ് ഖാബൂസ് ബിന്‍ സഈദ് ഒമാന്‍റെ സുല്‍ത്താനായി അധികാരമേറ്റത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon