ads

banner

Sunday, 15 September 2019

author photo

സൗദി അറേബ്യ :  എണ്ണ ഉല്‍പാദനകേന്ദ്രത്തിലെ ഹൂതി ഡ്രോണ്‍ ആക്രമണം സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചു. സൗദിയുടെ ആകെ ഉല്‍പാദനത്തിന്റെ പകുതി കുറയുമെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുളള നടപടികള്‍ അമേരിക്ക തുടങ്ങി. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. 
 ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ അബ്ഖെയ്ഖിലെയും ഖുറൈസിലെയുംകേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍  എണ്ണയാണ്  ഇതോടെ നഷ്ടമാകുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ അഞ്ചുശതമാനമാണിത്. പുതിയ സാഹചര്യം എണ്ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കുമെന്ന സൂചനകളുണ്ട്.നാശനഷ്ടമുണ്ടായ അബ്ഖെഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇത് നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരമുപയോഗിക്കുമെന്ന് അമേരിക്ക വ്യക്മാക്കി. ഇതിനായി  അമേരിക്കന്‍ ഊര്‍ജവകുപ്പ് നടപടി തുടങ്ങി. ആക്രമണത്തില്‍ ഇറാനെതിരെ രംഗത്തെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്പോം പെയോ ആക്രമണത്തിന്റെ തെളിവുകള്‍ യമനില്ല, ഇറാനിലാണുളളതെന്ന് പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താനുളള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായും അമേരിക്ക ആരോപിച്ചു.  
 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍രാജകുമാരന്‍  ഭീകരാക്രമണങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ സൗദിക്ക് കഴിയുമെന്ന് അറിയിച്ചു. സൗദിയുടെ സുരക്ഷയ്ക്ക് എന്ത് സഹായവും നല്കാന്‍ സന്നദ്ധമാണെന്ന് ട്രംപും വ്യക്തമാക്കി. സ്ഥിതി നേരിടാന്‍ ആഗോള തലത്തില്‍ ശ്രമങ്ങളുണ്ടാകണമെന്ന് രാജ്യാന്തര ഊര്‍ജ ഏജന്‍സി ആവശ്യപ്പെട്ടു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement