ads

banner

Thursday, 29 November 2018

author photo

കൊച്ചി: അനധികൃത ഫ്ളക്‌സുകളും പരസ്യബോര്‍ഡുകളും നീക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പൊതു താത്പര്യ സ്വഭാവത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബെഞ്ചിനു വിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇൗ വിഷയത്തില്‍ ഹര്‍ജിക്കാരുടെ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സുകളും പരസ്യ ബോര്‍ഡുകളും നീക്കാന്‍ നടപടയാവശ്യപ്പെട്ട് പള്ളിഅധികൃതര്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്. 

പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ളക്സ് - പരസ്യ ബോര്‍ഡുകള്‍ നീക്കാനും ഇവ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ഫ്ളക്സ് - പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇതനുസരിച്ച്‌ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊലീസിന്റെ സഹായം തേടാമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

എന്നാല്‍ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവ് ലംഘിക്കുന്നതെന്നും തങ്ങള്‍ക്കെതിരെ നിയമ നടപടിയുണ്ടാവില്ലെന്ന ചിന്ത അവര്‍ക്കുണ്ടാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനുത്തരവാദികളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തണം. ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ചെലവെങ്കിലും ഈ ഇനത്തില്‍ ലഭിക്കും.കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകളും ഇതിനോടു യോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

തുടര്‍ന്നാണ് ഇൗ വിഷയം പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിന് വിടണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ആവശ്യപ്പെട്ടത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement