തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സന്ദർശനം മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം വി എസ് ശിവകുമാര്‍ എംഎല്‍എ, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. ജയരാജ് എംഎല്‍എ തുടങ്ങിയവരും ശബരിമലയിൽ എത്തി സ്ഥിതിഗതികൾ പരിശോധിക്കും.
This post have 0 komentar
EmoticonEmoticon