ads

banner

Tuesday, 26 March 2019

author photo

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ ജയിച്ചാല്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവരില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് ഹര്‍ജി നല്‍കിയത്.

കെ. മുരളീധരന്‍, ഹൈബി ഈഡന്‍, വീണ ജോര്‍ജ്, എ. പ്രദീപ് കുമാര്‍, പി.വി. അന്‍വര്‍, എ.എം. ആരിഫ്, സി. ദിവാകരന്‍, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍ എന്നീ എംഎല്‍എമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 

ഇവരെല്ലാം ജയിച്ചാല്‍ ഒമ്ബത് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഈ എംഎല്‍എമാര്‍ക്ക് പകരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അലവന്‍സും ആനുകൂല്യങ്ങള്‍ക്കും പുറമേ മുന്‍ എംഎല്‍എയെന്ന നിലയില്‍ ഇവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും കണക്കാക്കിയാല്‍ വന്‍തുക വരും.

പ്രളയത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത സംസ്ഥാനത്തിന്റെ സാമ്ബത്തിക നില ഇതു തകര്‍ക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പുകളുടെയും ആനുകൂല്യങ്ങളുടെയും ചെലവ് ഇവരില്‍ നിന്ന് ഈടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും തെരഞ്ഞെടുപ്പു കമ്മിഷനോടും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement