ജയ്പുര്‍: വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് രാജസ്ഥാന്‍ കോടതി അനുമതി നല്‍കി. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കില്‍വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. മൊയ്നുദ്ദീന്‍ അബ്ബാസി എന്നയാളാണ് പരാതിക്കാരന്‍. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സോണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്ട്രേഷന്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ സോണിയെ കുടുബം തടവില്‍ വെച്ചിരിക്കുകയാണെന്നും ആണ് അബ്ബാസിയുടെ പരാതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയ ഹാജരാക്കി. എന്നാല്‍ ഇതിനിടയില്‍ അബ്ബാസി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും കോടതി കണ്ടെത്തി. ഇതോടെ യുവതിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മന്ദിരത്തിലേക്ക് മാറ്റി.
തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ യുവതിയെ വീണ്ടും ഹാജരാക്കി. യുവതിയുട നിലപാട് ആരാഞ്ഞ കോടതി പാരാതിക്കാരനോടൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon