പാലക്കാട്: കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കാത്ത സിപിഎമ്മിന്റെ പിന്തുണ കേന്ദ്രത്തിലെത്തിയ ശേഷം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ സഹായമില്ലാതെ ബംഗാളിൽ സിപിഎമ്മിന് നാമനിർദ്ദേശ പത്രിക പോലും നൽകാൻ കഴില്ലെന്ന്‍ ചെന്നിത്തല പരിഹസിച്ചു.
പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ നയിക്കുന്ന ജാഥക്ക് കല്ലടിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ബംഗാളിൽ സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ല. കോൺഗ്രസ് സഹയത്തോട് കൂടി മാത്രമെ സി.പി.എം സ്ഥാനാത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയൂ. കേരളത്തിൽ തങ്ങളെ പിന്തുണക്കാത്തവരുടെ പിന്തുണ കേന്ദ്രത്തിൽ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon