തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. രാജിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കാനായാല്‍ ഞായറാഴ്ച ജേക്കബ് തോമസിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
33 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. പുസ്തകത്തിലൂടെ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് ആറു മാസത്തിനു ശേഷം വീണ്ടും സസ്പെന്‍ഷനിലായി. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതായി ആരോപിച്ച് മൂന്നാമതും സസ്പെന്‍ഷന്‍ ലഭിച്ചു.
സിറ്റിങ് എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണയും ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബിജെപി സ്ഥാനാര്‍ഥി.
This post have 0 komentar
EmoticonEmoticon