ഇന്ന് ലോക ജല ദിനം . ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ഈ അവസരത്തിൽ ജലത്തിന്റെ അമിത ഉപയോഗം കുറക്കാനുള്ള വഴികൾ നമുക്ക് മനസ്സിലാക്കി തരികയാണ് രണ്ട് യുവ സംരംഭകർ. ജലത്തിന്റെ ഉപയോഗം കുറച്ച് നൂതന സാങ്കേതിക വിദ്യയോടെ ആവി കൊണ്ട് കാര്‍ കഴുകിയാണ് "ക്യാഗോ സ്റ്റീം സർവീസ് " എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.മാരുതി ഓമ്നി വാനിൽ എല്ലാ ഉപകരണങ്ങളുമായി ആവശ്യക്കാരുടെ അടുത്തെത്തിയാണ് ഇവരുടെ വാഷിംഗ് .
ലോക ജലദിനമായ ഇന്ന് മാർച്ച് 22 ന് ഓരോ തുള്ളി വെള്ളവും വിലപെട്ടതാണെന്ന് കൂടുതൽ ഓർമ്മപ്പെടുത്തും വിധം ഇത്തരത്തിലൊരു പുത്തൻ സാങ്കേതിക വിദ്യയുമായി '"ക്യാഗോ സ്റ്റീം സർവീസ് " പോതുജനങ്ങളിലേക്ക് എത്തിയത് അഭിനന്ദനാർഹം തന്നെയാണ് .ദാഹ ജലത്തിനായി കേഴുന്ന നമ്മുടെ നാട്ടിൽ സാധാരണ ഒരു കാര്‍ കഴുകുന്നതിന് 150 മുതല്‍ 200 വരെ ലിറ്റര്‍ ജലമാണ് ഉപയോഗക്കുന്നത്. എന്നാൽ സ്റ്റീം വാഷില്‍ വെറും 5 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യമായി വരുന്നത് . വെള്ളം അനാവശ്യമായി ഒഴുകിപ്പോകുന്നത് ഈ രീതിയിലൂടെ ഒഴിവാക്കാനാകും.
അഴുക്കുകളെയും , ബാക്ടീരിയ,ഫങ്കസ് പോലുള്ള അണുക്കളെയും ആവിയിൽ അലിയിച്ചു വെള്ളം ഇല്ലാതെ പുകച്ചു ക്ലീൻ ചെയ്യുന്ന പുതുമ നിറഞ്ഞ കാർ വാഷിംഗ് രീതിയാണ് "ക്യാഗോ സ്റ്റീം കാർ വാഷ് " ഒരുക്കുന്നത് . ഹൈ പ്രഷർ സ്റ്റീം മെഷീൻ ഉപയോഗിച്ചാണ് വാഹനത്തിൻറെ അകവും പുറവും വൃത്തിയാക്കുന്നത്. വെള്ളം ഉപയോഗിക്കാത്തത് കൊണ്ട് തന്നെ വാഹനത്തിൻറെ ഇന്റീരിയർ വളരെ നന്നായി വൃത്തിയാക്കുവാൻ സാധിക്കും.വളർത്തുമൃഗങ്ങളുടെ രോമങ്ങൾ മൂലമുണ്ടാകുന്ന ബാക്ടീരിയകളും മറ്റും സ്റ്റീമിൽ നശിപ്പിക്കപ്പെടും . സീറ്റിലെ എല്ലാവിധ കറകളും എ.സി.യുടെ ഗ്രില്ലും സ്റ്റീം പ്രവഹിക്കുന്നതിന്റെ ശക്തിയിൽ വൃത്തിയാക്കാനും ഈ രീതി സഹായകരമാണ്.കൊറിയൻ സാങ്കേദിക വിദ്യകളോടെയുള്ള സ്റ്റീമർ, ജനറേറ്റർ, വാക്വം ക്ലീനർ, പോളിഷിംഗ് തുടങ്ങി എല്ലാവിധ ഉപകരണങ്ങളും യൂ എസ്, ജാപ്പനീസ് നിർമ്മിത കാർ വാഷിംങ്ങ് മെറ്റീരിയൽസും ഒരു മൊബൈൽ വാനിൽ ഉൾപ്പെടുത്തിയാണ് ''"ക്യാഗോ സ്റ്റീം
മൊബൈൽ കാർ വാഷ് '' ഉപഭോക്താക്കളിലേക്കെത്തുന്നത്.
കൊച്ചി കാക്കനാട് ആസ്ഥാനമായി 2016 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം നിലവിൽ എറണാകുളം, തിരുവനന്തപുരം, തൃശൂർ,കണ്ണൂർ ജില്ലകളിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പുത്തൻ രീതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ദിവസവും കുറഞ്ഞത് 1 ലക്ഷം ലിറ്റർ ജലം ലാഭിക്കാനാകുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജിതിൻ രാജ് വ്യക്തമാക്കുന്നു . മൊബൈല്‍ യൂണിറ്റ്, ഡീറ്റെയ്ലിംഗ്- ബേസിക് കോട്ടിംഗ്, സ്റ്റൂഡിയോ എന്നീ ഓപ്ഷനുകളിൽ സ്റ്റീം ഉപയോഗപ്പെടുത്താവുന്നതാണ് .നിലവിൽ സ്റ്റീമറിന്റെ കേരളത്തിലെ വിതരണവും ക്യാഗ്ഗോ ഏറ്റെടുത്തിട്ടുണ്ട്. കാക്കനാട് സ്വദേശി ജിതിൻ രാജ്, ആലുവ സ്വദേശി അജ്മൽ ഖാലിദ് എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ .കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെവുന്നതാണ് (9809099999).
ലോക ജലദിനം കേരളത്തെ ഓർമ്മപ്പെടുത്തുന്നത്
ലോകത്തോടൊപ്പം ജലദിനമായി നാമും ആഘോഷിക്കുമ്പോൾ കേരളം വേനലിലേക്ക് നീങ്ങുകയാണ് . കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം കേരളം കടുത്ത ചൂടിലാണ് .മഹാ പ്രളയത്തിന് ശേഷവും മഴ കുറഞ്ഞതും ഇതിന് കാരണമായി . പലയിടത്തും പുഴകളും നദികളും വരൾച്ചയിലേക്ക് പോയി .ഡാമുകളിൽ ജലത്തിൻറെ തോത് കുറഞ്ഞു .ഇന്ത്യൻ മൺസൂണിനെ ദോഷകരമായ ബാധിക്കുന്ന എൽ നിനോ പ്രതിഭാസം ശക്തമായാൽ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുമെന്നാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥാ പഠന കേന്ദ്രം പറയുന്നത് .എന്നാൽ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .
ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു .അടുത്ത മഹായുദ്ധം നടക്കുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നുവെന്നും പറയാറുണ്ട് . ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നീങ്ങുമ്പോൾ ഈ ജല ദിനത്തിൽ നമ്മളാൽ കഴിയും വിധം ഓരോ തുള്ളി ജലവും പരമാവധി എങ്ങിനെ നഷ്ടമാക്കാതിരിക്കാം എന്നു കൂടി തീരുമാനിക്കാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon