ads

banner

Saturday, 8 February 2020

author photo

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് തീരുമാനിക്കാൻ ഡല്‍ഹിയില്‍ വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടു മണി മുതല്‍ തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ നീളും. ഒരു കോടി 40 ലക്ഷം വോട്ടര്‍മാരാണ് 13,000 ബൂത്തുകളില്‍ സമ്മതിദാനം വിനിയോഗിക്കുക. 

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗില്‍ അടക്കം സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കനത്ത പ്രതീഷേധം തുടരുന്നു ഷഹീന്‍ബാഗിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ 60 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയും അതിന് മുകളില്‍ പോളിംഗ് നടക്കുമെന്നാണ് പ്രതീക്ഷ. 13750 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ആം ആദ്മി പാർട്ടി, കോൺഗ്രസ്‌,  ബിജെപി എന്നിവർ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഭരണം നില നിര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ബിജെപിയും. 

ബിജെപിയ്ക്കായി നരേന്ദ്ര മോദിയും അമിത്ഷായും  അടക്കമുള്ളവര്‍ കളത്തില്‍ ഇറങ്ങിയിരുന്നു. നാലിലധികം റാലികളിലാണ് അമിത്ഷാ പങ്കെടുത്തത്. നരേന്ദ്ര മോദിയും പ്രചരണത്തിനുണ്ടായിരുന്നു. വികസനപ്രവര്‍ത്തനം ഉയര്‍ത്തിയാണ് ആം ആദ് മി പാര്‍ട്ടി എത്തുന്നത്.

ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി തങ്ങളുടെ കുടില തന്ത്രങ്ങൾ പുറത്തെടുത്തതോടെ ഇന്നലെ രാജ്യതലസ്ഥാനം കണ്ടത് നാടകീയ സംഭവങ്ങളായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒ.എസ്.ഡി, (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) ഗോപാല്‍ കൃഷ്ണ മാധവിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു ലക്ഷം രൂപ െകെക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഇതിനു പുറമേ പെരുമാറ്റച്ചട്ടം ലംഘിെച്ചന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു. ഇന്നു െവെകിട്ട് അഞ്ചിനു മുമ്ബായി മറുപടി നല്‍കണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement