ന്യൂഡൽഹി: അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഇന്ത്യയിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി രജപക്സെ കൂടിക്കാഴ്ച് നടത്തും.
പ്രതിരോധം, സമുദ്ര സുരക്ഷ, തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയെന്ന നിലയില്‍ രജപക്സെയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. വാരാണസി, സര്‍നാഥ്, ബോഥ് ഗയ, തിരുപ്പതി എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
സഹോദരന്‍ ഗൊതബായ രജപക്സെ നവംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മഹിന്ദ രജപക്സേ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon