ന്യൂഡല്‍ഹി: ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ജെയ്റ്റ്‌ലിക്കൊപ്പം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും ഉണ്ടായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശം. നേരത്തെ ഗംഭീര്‍ ഡെല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. 37 കാരനായ ഗംഭീര്‍ ന്യൂഡെല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രജീന്ദര്‍ നഗറിലാണ് ഗൗതം ഗംഭീര്‍ താമസിക്കുന്നത്. രാജ്യം പത്മ ശ്രീ അവാര്‍ഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു. ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ഗംഭീര്‍ 2014 ല്‍ അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് വേണ്ടി അമൃത്സറില്‍ പ്രചാരണരംഗത്തുണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിവിധ വിഷയങ്ങളില്‍ ട്വീറ്റുമായി രംഗത്തെത്താറുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon