കായംകുളം: പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭ പ്രത്യക്ഷ സമരത്തിലേക്ക്. ആലപ്പുഴ കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ സുപ്രിം കോടതി വിധികളില്‍ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ നീക്കം നടത്തുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ആലപ്പുഴ കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിക്രമിച്ചു കടക്കുകയും പളളിക്കുള്ളില്‍ അക്രമം നടത്തുകയും ചെയ്തപ്പോള്‍ പൊലീസ് കൂട്ടുനിന്നു.
ജില്ലാ ഭരണകൂടവും അക്രമികള്‍ക്കൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്നാണ് യാക്കോബായ സഭ നേതൃത്വം പറയുന്നത്. കോട്ടയം തിരുനക്കരയില്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉപവാസമനുഷ്ഠിക്കും. സര്‍ക്കാര്‍ നീതി നടപ്പിലാക്കാത്ത പക്ഷം പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സഭ വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചകളടക്കം ബഹിഷ്‌കരിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന വിമര്‍ശവും സഭ നേതൃത്വം ഉന്നയിക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon