ന്യൂഡല്‍ഹി:ബിജെപി ദേശീയ നേതാക്കള്‍ക്ക് കര്‍ണ്ണാടകയിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ യെഡിയൂരപ്പ 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസിന്‍റെ ആരോപണം. കാരവാന്‍ മാഗസിനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് രരണ്‍ദീപ് സിങ് സുരജ്വാലയാണ് ആരോപണവുമായി രംഗത്ത് വന്നത്.കാരവാന്‍ മാഗസിന്‍റെ ''യെഡിയൂരപ്പ ഡയറീസ്'' എന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്.
കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം. യെഡിയൂരപ്പ കൈപ്പടയിലുളളതാണ് ഡയറിയെന്നും അവര്‍ ആരോപിക്കുന്നു.രാജ്നാഥ് സിങ് മുതല്‍ അരുണ്‍ ജയ്റ്റ്‌ലി വരെ വിവിധ നേതാക്കള്‍ക്ക് പണം കൈമാറിയെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നത്.
ഇത് സത്യമാണോ അല്ല കളളമാണോ? യെഡിയൂരപ്പയുടെ ഒപ്പിട്ടുളള ഈ ഡയറിക്കുറിപ്പ് 2017 മുതല്‍ ആദായ നികുതി വകുപ്പിന്‍റെ കൈവശമായിരുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ഈ കാര്യം അന്വേഷിക്കാതിരുന്നതെന്നും കോൺഗ്രസ് ചോദിക്കുന്നുണ്ട്.
എല്‍കെ അദ്വാനിക്ക് 50 കോടി, രാജ്നാഥ് സിങ് 100 കോടി, നിതിന്‍ ഗഡ്കരി 150 കോടി, മുരളി മനോഹര്‍ ജോഷി- 50 കോടി, ജഡ്ജിമാര്‍ക്ക് 250 കോടി, അഭിഭാഷകര്‍ക്ക് (കേസിനുളള ഫീസ്)- 50 കോടി, അരുണ്‍ ജയ്റ്റ്‌ലി 150 കോടി, നിതിന്‍ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് 1000 കോടി എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്ന രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon