ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി കോഴപ്പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് ഇംഗ്ലീഷ് മാസിക. തെളിവായി ആദായനികുതി വകുപ്പിന്റെ പക്കലുള്ള യെഡിയൂരപ്പയുടെ ഡയറി പുറത്തുവന്നു. ബിജെപി കേന്ദ്രനേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്ലിക്കും 150 കോടി നല്‍കി. ഡയറി പുറത്തുവിട്ട മറ്റു കണക്കുകള്‍ ഇങ്ങനെ: ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് 10 കോടി, രാജ്നാഥ് സിങ്ങിന് 100 കോടി, അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി.
യെഡിയൂരപ്പ ഡയറിയില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ചൗക്കിദാര്‍ മറുപടി പറയണം. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ഇന്‍കം ടാക്സ് അന്വേഷണം തടഞ്ഞത് ആരെന്നും പറയണം. ലോക്പാല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
This post have 0 komentar
EmoticonEmoticon