കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നൽകി. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഇന്നും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂർത്തിയായ ശേഷം ഒരുമിച്ച് പ്രഖ്യപിക്കാനാണ് തീരുമാനം
സാധ്യതാപട്ടിക ഇങ്ങനെ:
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
പത്തനംതിട്ട: പി എസ് ശ്രീധരൻ പിള്ള
എറണാകുളം: ടോം വടക്കൻ
ആലപ്പുഴ: കെ എസ് രാധാകൃഷ്ണൻ
ചാലക്കുടി: എ എൻ രാധാകൃഷ്ണൻ
പാലക്കാട്: കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: ഉണ്ണികൃഷ്ണൻ
പൊന്നാനി: വി ടി രമ
വടകര: സജീവൻ
കാസർകോട്: പ്രകാശ് ബാബു
ചില സ്ഥാനാർത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്ന് യോഗത്തിന് ശേഷം ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. . സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലിയുള്ള തർക്കത്തിലുടക്കി ബി ജെ പി സ്ഥനാര്‍ത്ഥി പട്ടിക ഇത്തവണയും ഏറ്റവുമൊടുവിലാണ് എത്തുന്നത്. അതേസമയം, പത്തനംതിട്ട ഉൾപ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon