ചെങ്ങന്നൂർ: പാണ്ടനാട് പമ്പയാറ്റിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചെറിയനാട് സ്വദേശി ഷൈബു ചാക്കോ (27) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവിൽ കുളിക്കുന്നതിനിടെയാണ് ഷൈബുവും രണ്ട് സുഹൃത്തുക്കളും ഒഴുക്കിൽപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പതിനൊന്നുമണിയോടെ പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് കുട്ടമ്പേരൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
ഒഴുക്കിൽപ്പെട്ട മറ്റു രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തി. ഷൈബു ഒഴുക്കിൽപ്പെട്ടതിനാൽ രക്ഷപെടുത്താൻ സാധിച്ചില്ല
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon