കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടാഴ്ച മുമ്പുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകശല്യമായിരുന്നു കൊച്ചിയിലുണ്ടായത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാന്‍ ശ്രമിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon