ads

banner

Friday, 1 March 2019

author photo

കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്ന സമ്പുഷ്ട കേരളം പദ്ധതിക്ക് തുടക്കമായി. വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 8504 അംഗൻവാടികൾ വഴിയാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് റെഡി ടു ഈറ്റ് ഫുഡ് നൽകുന്ന പദ്ധതിയാണിത്. കൗമാരക്കാരായ പെൺകുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, എന്നിവർക്കും ഇത്തരം ഭക്ഷണം നൽകുന്നതിനുള്ള നടപടി പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.

സ്മാർട്ട് ഫോണുകൾ വഴി ഓരോ അംഗൻവാടി പ്രദേശങ്ങളിലെ ആളുകളുടെ വിവരങ്ങൾ കേന്ദ്രീകൃത സർവീസിലേക്ക് അപ്‌ലോഡ് ചെയ്താണ് പദ്ധതി നടപ്പാക്കുക. എല്ലാ അംഗൻവാടി വർക്കർമാർക്കും ഐസിഡിഎസ് സൂപ്പർവൈസർ മാർക്കും സ്മാർട്ട് ഫോണുകൾ ലഭ്യമാകും. ഗുണഭോക്താക്കൾ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷൻ വഴി വർക്കർ നൽകണം. ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് അതാത് ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരം എടുത്ത് കേന്ദ്രസർവ്വറിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യണം. ഇതനുസരിച്ചാണ് ഭക്ഷണരീതിയെ സംബന്ധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുക. നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement