കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഫെബ്രുവരി 16 നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ രഞ്ജിത്തിന്‍റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon