ads

banner

Friday, 1 March 2019

author photo

കണ്ണൂര്‍: ഭക്ഷണപദാർത്ഥങ്ങളിൽ ഇന്ന് പല നൂതന രീതിയിലുള്ള മായങ്ങളും ചേർത്തു വരുന്നുണ്ട്. ഇവയെല്ലാം കണ്ടുപിടിക്കേണ്ടതും പരിശോധിച്ച് കുറ്റക്കാരായ ആളുകളുടെ പേരിൽ നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. ഈ നൂതന രീതിയിലുള്ള മായം കണ്ടുപിടിക്കുന്നതിന് പ്രത്യേക അനലിറ്റിക്കൽ ആന്റ് റിസർച്ച് ലാബ് വരുന്നു. ലാബിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

ഭക്ഷ്യസുരക്ഷിതത്വ പരിശോധനയിൽ പരിശോധനയ്ക്കൊപ്പം പഠനവും, ഗവേഷണവും നടത്തി ഭക്ഷ്യസുരക്ഷാ പരിശോധന രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാക്കാൻ ഈ ലാബ് സഹായിക്കും. കണ്ണൂർ കാസർകോട് വയനാട് എന്നീ ജില്ലകളിലെ ജനങ്ങൾക്ക് അവരുടെ കുടിവെള്ളവും സംശയം തോന്നുന്ന ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ ലാബിനെയാണ് ഇതുവരെ ആശ്രയിച്ച് വരുന്നത്. എന്നാൽ കണ്ണൂരിലെ ലാബ് പ്രവർത്തനക്ഷമമാകുന്നതോടെ മേൽ പറഞ്ഞ ജില്ലകളിലെ ജനങ്ങൾക്കും ഈ ലാബിനെ ആശ്രയിക്കാവുന്നതാണ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement