ads

banner

Monday 15 April 2019

author photo

പത്തനംതിട്ട:   മൺസൂൺ ഈ വർഷം കുറയില്ലെന്ന ഉറപ്പുമായി കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം പുറത്ത്. ദീർഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് 5% കൂടുകയോ കുറയുകയോ ചെയ്യാം. ശരാശരിയിൽ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്നും പ്രവചനം അടിവരയിട്ടു പറയുന്നു. കൃഷിക്ക് ആവശ്യത്തിനു മഴ ലഭിക്കുമെന്നു തന്നെ പ്രവചനം ഉറപ്പു തരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ കിട്ടാനാണു സാധ്യതയെന്നും പ്രവചനം വ്യക്തമാക്കി.തിങ്കൾ ഉച്ചകഴിഞ്ഞ് 3ന് ന്യൂഡൽഹി ലോധി റോഡിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ നടത്തിയ വാർത്താസസമ്മേളനത്തിൽ ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ.കെ. ജെ. രമേശാണ് ഈ പ്രഖ്യാപനം നടത്തിയത്.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാലാവസ്ഥാ കാര്യ ലേഖകർക്കും പ്രവചനം സംബന്ധിച്ച വിവരങ്ങൾ ഐഎംഡി തത്സമയംകൈമാറി. ദീർഘകാല ശരാശരിക്ക് അടുത്ത മഴ ലഭിക്കുമെന്നാണു നിഗമനം. കഴിഞ്ഞ 50 വർഷമായി രാജ്യത്തു ലഭിക്കുന്ന കാലവർഷത്തിന്റെ ദീർഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂൺ ഒന്നിന് കേരളത്തിലെത്തുന്ന കാലവർഷം സെപ്റ്റംബർ 30 വരെയുള്ള 4 മാസമാണ് പെയ്യുന്നത്. തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളെയും കാലവർഷം അതിന്റെ കുടക്കീഴിലാക്കും.

 

രാജ്യത്തെ വിവിധ കാലാവസ്ഥാ മേഖല തിരിച്ചുള്ള മഴയുടെ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച് ജൂൺ ആദ്യം ഐഎംഡി പ്രവചനം നടത്തും. മഴ തുടങ്ങുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം മേയ് മൂന്നാം വാരമാണു പുറത്തിറക്കുക. തിരഞ്ഞെടുപ്പുകാലമായതിനാൽ രാജ്യത്തു വരാൻ പോകുന്ന അടുത്ത സർക്കാരിനെ സംബന്ധിച്ചും ഈ പ്രവചനങ്ങൾ നിർണായകമാണ്. മഴ കുറഞ്ഞാൽ കൃഷിയെയും സമ്പദ്‌വ്യവസ്ഥയെയും അതു ബാധിക്കും. സർക്കാരിന്റെ വരുമാനത്തെയും ആകെ ആഭ്യന്തര ഉത്പാപദനത്തെയും തളർത്തും. എന്നാൽ നല്ല മഴ സംബന്ധിച്ച പ്രവചനം കർഷകർക്കു മാത്രമല്ല, സർക്കാരുകൾക്കും സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ശുഭവാർത്തയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement