കൊച്ചി : ശുദ്ധജലസേവനമേഖലയില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വിസ്മരിക്കപ്പെട്ടവര്‍ക്കും പ്രത്യേക കരുതല്‍ അനിവാര്യമെന്ന് കേരള വാട്ടര്‍ അതോറിറ്റി ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ഡോ. പി. ഗിരീശന്‍. ഇവരെ സമൂഹത്തിലെ പൊതുധാരയില്‍ കൊണ്ടുവരുവാന്‍ ശുദ്ധജലമേഖലയിലെ സേവനങ്ങള്‍ പ്രാപ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് കൊച്ചി കേന്ദ്രത്തില്‍ ലോക ജല ദിനാചരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ നിയന്ത്രണങ്ങളും നിയമചട്ടക്കൂടുകളും എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളളതായിരിക്കണം. ജീവിതത്തിന്റെ ആവശ്യഘടകവും സമൂഹത്തിന്റെ അവകാശവുമാണ് ജലം. സമൂഹത്തില്‍ നല്ലൊരു വിഭാഗം ജലത്തിന്റെ വാണിജ്യവല്‍ക്കരണത്തെ എതിര്‍ക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങള്‍ക്കനുസൃതമായി സമൂഹം നേരിടുന്ന ജലക്ഷാമത്തെ കൃത്യതയാര്‍ന്ന ജലവിതരണസംവിധാനത്തിലൂടെ ഉറപ്പുവരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. ഇതിനായുളള ധനലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇന്‍സ്റ്റിറ്റിയൂഷന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ ടി.പി. രവീന്ദ്രന്‍, സെക്രട്ടറി എം.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon