പ്യോങ്യാങ്ങ്: ഉത്തരകൊറിയ വീണ്ടും റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് വിക്ഷേപണത്തറ വീണ്ടും സജ്ജീകരിക്കുവാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അതിന് പിന്നാലെയാണ് അമേരിക്കയെ വീണ്ടും പ്രതിരോധിലാക്കി ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
റോക്കറ്റ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്താനാണ് ഉത്തരകൊറിയയുടെ തീരുമാനം.
യുഎസ് ഉത്തരകൊറിയ രണ്ടാംഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.
This post have 0 komentar
EmoticonEmoticon