ads

banner

Sunday, 13 October 2019

author photo

കൊച്ചി: അനധികൃതമായി നിർമ്മിച്ചതിനെ തുടർന്ന് പൊളിക്കാൻ പോകുന്ന മരടിൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കുമ്പോൾ ആശങ്കയിലുള്ള പരിസര വാസികളുമായി ഇന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് യോഗം ചേരും. പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി പരിസരവാസികളുടെ ആശങ്കകൾ ദൂരീകരിക്കാനാണ് വിശദമായ യോഗം ചേരുന്നത്. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവരെയാണ് യോഗം വിളിച്ചത്. പാർപ്പിട സമുച്ഛയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഹോളി ഫെയ്ത് ഫ്ലാറ്റിന് സമീപം താമസിക്കുന്നവർക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂർ പെട്രോ ഹൗസിന് സമീപവും ഗോൾഡൻ കായലോരം പാർപ്പിട സമുച്ഛയത്തിന് സമീപം താമസിക്കുന്നവർക്ക് ഫ്ലാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക. ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നൽകുന്നത്. 

അതേസമയം, ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ, ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗൺസിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗൺസിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടർ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നൽകും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement