ഫുജൈറ: അഞ്ച് വിദേശികള്‍ക്ക് ഫുജൈറ കോടതി ശിക്ഷ വിധിച്ചു. അതായത്, ഇവര്‍ വേശ്യാവൃത്തിക്കും അനധികൃതമായി മദ്യം വില്‍പന നടത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിനാണ് ശിക്ഷ. കൂടാതെ, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളിന് 50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്.
നിലവില്‍ മൂന്ന് സ്ത്രീ ഉള്‍പ്പെടുന്ന സംഘത്തിനെ നാല് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. മാത്രമല്ല, ഇവരെല്ലാവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും നാടുകടത്തും.
This post have 0 komentar
EmoticonEmoticon