ചില രഹസ്യം വെളിപ്പെടുത്തി കവിയൂര്‍ പൊന്നമ്മ രംഗത്ത്. എന്നും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ടവരുമാണ്. കഴിഞ്ഞ അറുപത് വര്‍ഷമായി വെള്ളിത്തിരയില്‍ അമ്മ വേഷങ്ങളില്‍ തകര്‍ത്തഭിനയിക്കുന്ന ഈ താരത്തിന്റെ മുഖം ഓര്‍മ്മിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ചുവന്ന വട്ടപ്പൊട്ടും മൂക്കുത്തിയുമാണ്. അതിനാല്‍ തന്നെ തന്റെ ഈ ചുവന്ന വട്ടപ്പൊട്ടിനു പിന്നിലെ രഹസ്യം ഒരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പങ്കുവച്ചു.
അതിനെ കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... 'എവിടെ സംഗീതക്കച്ചേരിയുണ്ടെങ്കിലും അവിടെയെല്ലാം എന്നെയും അച്ഛന്‍ കൊണ്ടു പോകുമായിരുന്നു.അങ്ങനെ പതിവ് പോലെ അന്ന് ഒരിക്കല്‍ ഞാനും അച്ഛനും കൂടി എം.എസ് സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി കേള്‍ക്കാന്‍ പോയിരുന്നു. അവരെ കണ്ടപ്പോള്‍ സ്വര്‍ണം പോലെ തിളങ്ങുന്ന ഒരു സ്ത്രീമുന്നില്‍ നില്‍ക്കുന്നു. വൈരമാലയും സ്വര്‍ണ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടുമിട്ട ആ സ്ത്രീയെ ഓര്‍ത്ത് അന്ന് എനിക്ക് ഉറങ്ങാനെ കഴിഞ്ഞിരുന്നില്ല. പിന്നീട് പിറ്റേ ദിവസം മുതല്‍ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി.' അങ്ങനെ ഇത് ഭാഗമായി തീര്‍ന്നത്. അല്ലാതെ മറ്റൊന്നും ഇല്ല.
This post have 0 komentar
EmoticonEmoticon