ന്യൂഡല്‍ഹി: സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എഎപിയുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തില്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എഎപിക്കും കോണ്‍ഗ്രസിനുമിടയില്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ ബിജെപി ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റും നേടുമെന്നായിരുന്നു സര്‍വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
സീറ്റ് ധാരണയുടെ കാര്യത്തില്‍ രണ്ട് ഫോര്‍മുലയിലാണ് ചര്‍ച്ചപുരോഗമിക്കുന്നത്. എഎപി നാലിടത്തും കോണ്‍ഗ്രസിന് മൂന്നും എന്നതാണ് ഒരു ഫോര്‍മുല. കോണ്‍ഗ്രസും എഎപിയും മൂന്നു വീതം സീറ്റുകളില്‍ മത്സരിക്കുകയും ഒരിടത്ത് രണ്ട് പേര്‍ക്കും സ്വീകാര്യനായ ഒരാളെ സ്വതന്ത്രനായി മത്സരിപ്പിക്കുക എന്നതാണ് രണ്ടാമത്തെ ഫോര്‍മുല. ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്തും മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണം എന്ന നിലപാടില്‍ തന്നെയാണ് ഉള്ളത്.
സഖ്യത്തിന് എഎപി വച്ചിരിക്കുന്ന മറ്റൊരു ഉപാധി പഞ്ചാബിലും ഹരിയാണയിലും ഗോവയിലും കോണ്‍ഗ്രസ് സീറ്റ് നല്‍കണമെന്നതാണ്. പ്രതിപക്ഷ കക്ഷി നേതാക്കളില്‍ പലരും ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon