ads

banner

Thursday, 23 January 2020

author photo

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാതെ ഉറച്ച് നിൽക്കുന്ന രജനികാന്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായതോടെ താരത്തിന്റെ പോയസ് ഗാര്‍ഡനിനെ വസതിക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകാലം പ്രതിഷേധം ശക്തമാക്കിയത്.

രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ 'ദര്‍ബാര്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച്‌ നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. രജനീകാന്ത് ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും തമിഴ് സംഘടനകള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം കോൺഗ്രസ് രജനീകാന്തിനെ വിമര്‍ശിച്ച്‌ രംഗത്ത് എത്തിയിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ കുറിച്ച്‌ വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞത്. രജനീകാന്തിനെതിരെ പെരിയാര്‍ ദ്രാവിഡ കഴകവും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് . 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement