തിരുവനന്തപുരം: വയനാട്ടില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തെന്നു പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാത്ത സര്‍ക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം വച്ചു കെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ചു കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം വന്നെന്ന ആശ്വാസത്തിലിരുന്ന കര്‍ഷകരെയും വഞ്ചിക്കുകയായിരുന്നു. ബാങ്ക് ഉദ്യേഗസ്ഥര്‍ വീടു തോറും കയറി ഭീഷണിപ്പെടുത്തി വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുന്നു. സഹകരണ ബാങ്കുകളില്‍ നിന്നു പോലും ഇപ്പോഴും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ വരുന്നു. സര്‍ക്കാര്‍ കാണിച്ചത് കൊടിയ കര്‍ഷക വഞ്ചനയാണെന്നും രമേശ് ആരോപിച്ചു.
വയനാട്ടിലെ തിരുനെല്ലിയിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. തൃശിലേരി സ്വദേശി കൃഷ്ണകുമാറാണ് വീടിനടുത്ത തോട്ടത്തിൽ തൂങ്ങിമരിച്ചത്.
രാവിലെ 8 മണിക്ക് ആണ് തൃശിലേരി സ്വദേശി കൃഷ്ണകുമാറിനെ വീടിനടുത്ത തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണകുമാറിന് തൃശിലേരി സഹകരണ ബാങ്കില്‍ മൂന്നര ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ആനപ്പാറയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്താണ് കൃഷ്ണകുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആനപ്പാറയിലെത്തിച്ചു.
ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 15 ആയി.
This post have 0 komentar
EmoticonEmoticon