കൊളംബോ: കൊളംബോയില്‍ സ്ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പിന്നെയും പൊട്ടിത്തെറി. സംഭവത്തില്‍ ആളപായമില്ല.
കൊടഹേന ഏരിയയിലാണ് സംഭവം. പള്ളിയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ച വാഹനമാണ് ബോംബ് സ്ക്വാഡിന്‍റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്.
ഇയാളക്കം സ്ഫോടന പരമ്ബരകളില്‍ ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്ഫോടനങ്ങളില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും ഉള്‍പ്പെടുന്നു.

This post have 0 komentar
EmoticonEmoticon