ന്യൂഡല്‍ഹി: 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറില്‍ അഴിമതി നടത്തിയ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവന്റെ നികുതിപ്പണം കോടീശ്വരനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റായ്‌ബറേലിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള റാഫേല്‍ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച രാഹുല്‍ വിഷയത്തില്‍ തന്നോട് 15 മിനിട്ട് പരസ്യ സംവാദം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ചു. ഒരുപക്ഷേ മോദി അതിന് തയ്യാറാവുകയാണെങ്കില്‍ പിന്നീട് അദ്ദേഹത്തിന് രാജ്യത്ത് മുഖം കാണിക്കാന്‍ പോലുമാകില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ തന്റെ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പിയായ മീനാക്ഷി ലേഖി നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. തന്റെ പ്രസ്‌താവനയെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon