കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്ക് നിയമ സാധുതയും രജിസ്‌ട്രേഷന്‍ അനുമതിയും നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഹൈക്കോടതി ശരിവച്ചു. 2014 ജൂണ്‍ 27 വരെ നടത്തിയ വിവാഹങ്ങള്‍ക്കാണ് രജിസ്‌ട്രേഷന്‍ അനുമതി.മുസ്ലീം സമുദായാംഗങ്ങളായ 18 തികയാത്ത പെണ്‍കുട്ടിയോ 21 തികയാത്ത യുവാവോ ഉള്‍പ്പെട്ട വിവാഹങ്ങള്‍ മതാധികാരികളുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നതടക്കം 2013ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളാണ് ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്.
സംസ്ഥാനത്ത് ശൈശവ വിവാഹം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ശൈശവ വിവാഹങ്ങള്‍ക്ക് നിയമപ്രബല്യം നല്‍കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, സുശീലാ ഗോപാലന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍, ബാലസംഘം, കോഴിക്കോട് പുനര്‍ജ്ജനി ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൂന്ന് സര്‍ക്കുലറുകള്‍ ചോദ്യം ചെയ്താണ് ഹരജികള്‍ നല്‍കിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിന് എതിരാണ് ഈ സര്‍ക്കുലറുകള്‍ എന്നായിരുന്നു വാദം. എന്നാല്‍, സര്‍ക്കുലറുകള്‍ ശൈശവ വിവാഹ നിരോധന നിയമത്തിന് എതിരല്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ 2013 ഏപ്രില്‍ ആറിന് സര്‍ക്കുലര്‍ ഇറക്കിയത്. നേരത്തെ നടന്ന നിയമവിരുദ്ധ വിവാഹങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കുലര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ശൈശവ വിവാഹങ്ങളുടെ കൃത്യമായ വിവരം ലഭ്യമാകും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കഴിയും.
അതേ സമയം ശൈശവ വിവാഹ നിരോധന നിയമ പ്രകാരം 21 വയസില്‍ താഴെയുള്ള ആണ്‍കുട്ടിയും 18ല്‍ താഴെയുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്ന വിവാഹം നിയമവിരുദ്ധമാണ്. തടയപ്പെടേണ്ടതുമാണ്. ഇത്തരം വിവാഹങ്ങള്‍ തടയാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സേവനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖേന ശൈശവ വിവാഹങ്ങള്‍ തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഫലപ്രദമായി കൈക്കൊള്ളണമെന്ന് കോടതി ഉത്തരവിട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon