ads

banner

Thursday, 28 March 2019

author photo

കൊച്ചി : മായം കലരാത്ത ഗുണമേന്മയുള്ള പഴവര്‍ഗങ്ങള്‍ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ പദ്ധതിയുമായി ഓള്‍ കേരള ഫ്രൂട്‌സ് മര്‍ച്ചന്റ് അസോസിയേഷന്‍. വേനല്‍ക്കാലമായതോടെ പഴവര്‍ഗങ്ങള്‍ക്ക് ആവശ്യമേറിയ സാഹചര്യത്തില്‍ ഗുണമേന്മയുള്ള പഴവര്‍ഗങ്ങള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് പി.വി. ഹംസ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 1000 ടണ്‍ വിപണനം നടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 1500 ടണ്‍ പഴങ്ങള്‍ വരെ സംസ്ഥാനത്ത് വില്‍പനക്കെത്തിക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങളുള്‍പ്പടെയുള്ള കണക്കാണിത്. ന്യായമായ വിലയിലാണ് ഇപ്പോള്‍ കച്ചവടം നടക്കുന്നത്. തണ്ണിമത്തന്‍ ഒഴികെയുള്ള പഴങ്ങളുടെ വില കൂടിയിട്ടില്ല. ആവശ്യക്കാരേറിയതിനാലാണ് തണ്ണിമത്തന്റെ വില വര്‍ധിച്ചത്. ആരോഗ്യ ഭക്ഷ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ക്കശമാക്കിയതിനാല്‍ പഴ വിപണിയില്‍ ബാഹ്യ ഇടപെടലുകള്‍ സാധ്യമല്ല.

എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായിരിക്കുകയാണ്. പഴങ്ങളില്‍ മായം കലര്‍ന്നിരിക്കുന്നുവെന്ന രീതിയില്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. മോശമായ ഭഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെ അസോസിയേഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement