വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുക. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്നാണ് മുദ്രാവാക്യം.
കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ നടന്ന സമരത്തോടെയാണ് സുരേഷ് കീഴാറ്റൂർ മാധ്യമ ശ്രദ്ധപിടിക്കുന്നത്. സമരത്തിന്റെ തുടക്കം മുതൽ മുന്നിലുണ്ടായിരുന്ന സുരേഷ് കീഴാറ്റൂർ പ്രത്യക്ഷ സമരത്തില്‍ നിന്നും കഴിഞ്ഞ മാസം പിന്മാറ്റത്തിന്‍റെ സൂചന നൽകിയിരുന്നു. സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയിരുന്നു. അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ പറഞ്ഞിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon