സോളാർ കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കേസിലെ പ്രതിയാണ് അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. സോളാർ കേസിൽ വീണ്ടും മൂന്ന് എംഎൽഎമാർക്കെതിരെ ലൈംഗികപീഡനാരോപണം വന്ന സാഹചര്യത്തിൽക്കൂടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ആഭ്യന്തരസെക്രട്ടറിയെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ അമർജിത് സിംഗ് ബേദിയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരാകുക.
അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽ കുമാർ എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം ലൈംഗികപീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon