ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ലെന്ന് സിപിഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയക്കുന്നില്ലൈന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാലും സിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ നേതൃത്വവും ഇതേ നിലപാട് ആവര്‍ത്തിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon