ads

banner

Tuesday, 26 March 2019

author photo

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ വന്‍ കുതിപ്പെന്ന് കണക്കുകള്‍. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി (എ.പി.ഇ.ഡി.എ) ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്തെന്ന ആരോപണങ്ങളുടെ പേരില്‍ പോലും, രാജ്യത്ത് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കയറ്റുമതിയിലെ ഈ വമ്പന്‍ കുതിപ്പ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ നിന്നാണ് കയറ്റുമതിക്കുള്ള 46.78 ശതമാനം പോത്തിറച്ചിയും സംഭരിക്കുന്നത്. മോദി അധികാരത്തിലേറിയ 2014ല്‍ തന്നെയാണ് ബീഫ് കയറ്റുമതിയിലും വര്‍ധനയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 സാമ്ബത്തിക വര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തുവെങ്കില്‍ 2014-15ല്‍ 14,75,540 മെട്രിക് ടെണ്‍ ആണ് കയറ്റി അയച്ചത്. പത്ത് വര്‍ഷത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 

2016-17 വര്‍ഷത്തില്‍ കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധനയുണ്ടായി. 2017-18ല്‍ 1.3 ശതമാനം വര്‍ധനയുണ്ടായിയെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യ ഒരു വര്‍ഷം 400 കോടി ഡോളറിന്റെ ബീഫാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്.

വിയറ്റ്നാം, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ബീഫിന്‍റെ മുഖ്യ ഇറക്കുമതിക്കാരെന്നും വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്പ്മെന്‍റ് അതോറിറ്റി (എ.പി.ഇ.ഡി) യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. വർഷത്തിൽ 400കോടി ഡോളറിന്റെ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. എ.പി.ഇ.ഡി.എയുടെ കണക്കനുസരിച്ച് 2014ല്‍ ആണ് ഏറ്റവും അധികം ബീഫ് കയറ്റി അയച്ചത്. 2013- 2014ൽ 13,65,643 മെട്രിക് ടൺ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014- 2015 ആയപ്പോള്‍ ഇത് 14,75,540 മെട്രിക് ടൺ ആയി ഉയർന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന അളവാണ് ഇത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement