അമേഠി: രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകൻ. പ്രാദേശിക കോൺഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് രാഹുൽ ഗാന്ധിക്കെതിരെ വിമതനായി മത്സരിക്കുന്നത്.
1991ലെ തെരഞ്ഞെടുപ്പില്‍ രാജീവിന്റെ പേരും 99ല്‍ സോണിയയുടെ പേരും നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രിക നല്‍കിയയാളാണ് ഹാജി സുല്‍ത്താന്‍ ഖാന്‍. പാര്‍ട്ടി എന്നെ പൂര്‍ണമായും തഴയുകയായിരുന്നു, ഖാന്‍ പറയുന്നു.പാര്‍ട്ടിയോട് എന്നും കൂറുപുലര്‍ത്തിയിരുന്ന ഖാന്റെ മകന്റെ രംഗപ്രവേശം കോണ്‍ഗ്രസിനെ തെല്ലൊന്നുമില്ല അലട്ടുന്നത്. പ്രദേശികമായി നല്ല സ്വാധീനമുള്ളയാളാണ് സുല്‍ത്താന്‍ ഖാന്‍.
മണ്ഡലത്തില്‍ ആറര ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഞങ്ങള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യും. ഞങ്ങളോടുള്ള അവഗണനയ്ക്ക് തിരിച്ചടി നല്‍കും, ഹാറൂണ്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon