കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. വയനാട്, വടകര സീറ്റുകളില്‍ ആണ് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം.
ഇന്ന് നടക്കുന്ന വയനാട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍,രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പിന്‍മാറിയത് ഇതിനെ തുടര്‍ന്നാണെന്നാണ് സൂചനകള്‍. എന്നാല്‍ ആശയക്കുഴപ്പമില്ലെന്നും ആലപ്പുഴ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതിനാലാണ് വയനാട്ടില്‍ പോകാത്തതെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
കോണ്‍ഗ്രസിന്റെ ഏഴാം സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പുറത്ത് വിട്ടെങ്കിലും അതിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പേ കേരള നേതാക്കള്‍ സ്ഥാനാര്‍ഥികളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിതെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍,ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കില്ലെന്ന വിവരം പുറത്ത് വരുന്നത്. ഇതില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന് ഇന്നലെ തന്നെ ഉറപ്പായിരുന്നു.
രമേശ് ചെന്നിത്തല പങ്കെടുക്കുമെന്നായിരുന്നു ഇന്ന് രാവിലെയും സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ നല്‍കിയ വിവരം. ജില്ലയിലുള്ള മുല്ലപ്പള്ളി ഇതേ സമയം മറ്റ് പരിപാടികളില്‍ പങ്കെടുക്കുമെന്ന അറിയിപ്പ് കൂടി വന്നതോടെയാണ് ആശയക്കുഴപ്പം വര്‍ദ്ധിച്ചത്. എന്നാല്‍ ആശയകുഴപ്പത്തിന് അടിസ്ഥാനമില്ലെന്നും എല്ലാ കണ്‍വെന്‍ഷനിലും എല്ലാവരും പങ്കെടുക്കുന്ന പതിവില്ലെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon