ബെംഗളൂരു: തന്റെ പേരില്‍ വ്യാജരേഖ പുറത്തുവിട്ടവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം കള്ളവും അപ്രധാനവുമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.
ഈ രേഖകകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ പ്രശസ്തി വര്‍ധിക്കുന്നതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ അത് അവസാനിച്ചതിന് സമാനമാണെന്നും യെദ്യൂരപ്പ പറഞ്ഞു.
മുഖ്യമന്ത്രിയായി തുടരാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന വാര്‍ത്ത കാരവന്‍ മാസികയാണ് പുറത്തുവിട്ടത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ഏറ്റുപിടിച്ച് രംഗത്തെത്തുകയായിരുന്നു. അപ്പോള്‍ തന്നെ കോണ്‍ഗ്രസിന് മറുപടിയായി യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും ബിജെപി പുറത്തുവിട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon