മധുര: കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ച മൂവരും. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവര്‍. മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വിനോദയാത്ര പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന്‌അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മധുരയിലേക്ക് തിരിച്ചു. രാമേശ്വരം സന്ദര്‍ശിച്ച ശേഷമാണ് സംഘം മധുര ലക്ഷ്യമായി യാത്ര ചെയ്തത്. എന്നാല്‍ നഗരത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ബസ് അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
This post have 0 komentar
EmoticonEmoticon