തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ ലൈസന്‍സിന് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.ഓരോ 50 കിലോമീറ്ററിനുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തണം. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്ററിനുള്ളില്‍ ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനോ, ബസുകള്‍ പാര്‍ക്കു ചെയ്യാനോ പാടില്ല.
ബുക്കിംഗ് ഓഫീസില്‍ യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും വേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് ലൈസന്‍സ് ഇനിമുതല്‍ നല്‍കില്ല. ബസ് ജീവനക്കാരില്‍ ക്രിമിനലുകള്‍ കയറി കൂടാതിരിക്കാനും നിര്‍ദ്ദേശം വച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താനും ആലോചിക്കുന്നു. ഇതിനായി ഗതാഗത സെക്രട്ടറിമാര്‍ ഉടന്‍ ചര്‍ച്ച നടത്തും. സ്വകാര്യമേഖലയില്‍ നിന്ന് ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വ്വീസ് നടത്താനാണ് നീക്കം. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സില്‍ 200 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കൂടി മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
644000 രൂപ പിഴ ചുമത്തി. മൂന്ന് ദിവസങ്ങളിലായി 706 ക്രമക്കേട് കണ്ടെത്തിയത്. ലൈസന്‍സില്ലാത്ത 41 ബുക്കിംഗ് ഓഫീസുകള്‍ക്കെതിരെ നോട്ടീസയക്കുകയും ചെയ്തു. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ജീവനക്കാരായ 7 പ്രതികളെ 4 ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു.
This post have 0 komentar
EmoticonEmoticon