പട്‌ന: ജിന്ന പരാമര്‍ശം വിവാദ പ്രസ്താവനക്ക് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശത്രു സിന്‍ഹ. മഹാത്മാഗാന്ധി മുതല്‍ മൗലാനാ ആസാദ് വരെയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ നാക്ക് പിഴ സംഭവിച്ച് മുഹമ്മദലി ജിന്ന എന്നായിപ്പോകുകയായിരുന്നു എന്നും ശത്രു സിന്‍ഹ വിശദീകരിച്ചു.
രാജ്യത്തെ വിഭജിച്ച ജിന്നയോടാണ് കോണ്‍ഗ്രസിനിപ്പോഴും പ്രിയമെന്നാരോപിച്ച് ബി.ജെ.പി പരാമര്‍ശം വിവാദമാക്കി. വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും ശിവ്രാജ് സിങ് ചൌഹാന്‍ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രസ്താവന. പാകിസ്താന്‍ രാഷ്ട്രപിതാവിന്റെ പേര് കോണ്‍ഗ്രസ് നേതാക്കളുടെ പേരിനൊപ്പം പരാമര്‍ശിച്ചത് വിവാദമായതോടെയാണ് സിന്‍ഹ വിശദീകരണവുമായി രംഗത്തുവന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon