തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹങ്ങൾ തള്ളി ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയാകില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. താൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പ്രയാർ പറഞ്ഞു.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ചില കോൺഗ്രസ് നേതാക്കളെ ബിജെപി സമീപിച്ചുവെന്നും കോൺഗ്രസ് നേതാവ് ബിജെപി ടിക്കറ്റിൽ പത്തനംതിട്ടയിൽ നിന്ന് ജനവിധി തേടുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി നിലപാടുകൾക്കൊപ്പമായിരുന്നു പ്രയാർ. ഇതാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് കാരണമായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon