ബംഗാളൂരു: കര്‍ണാടകയില്‍ ജലസേചന വകുപ്പ് മന്ത്രി സി.എസ് പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കമാണ് ആദായ നികുതി വകുപ്പ് റെയ്ഡ്. പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണിതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. റെയ്ഡിനെതിരെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍ക്കാര്‍ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ പറഞ്ഞിരുന്നു. ഇത്തരം നീക്കങ്ങളെ മമതാ ബാനര്‍ജിയുടെ തന്ത്രം ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് റെയ്ഡ് തുടങ്ങിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon