തിരുവനന്തപുരം: കാര്‍ഷിക വായ്പ പരിധി രണ്ടു ലക്ഷമാക്കി. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ആണ് അറിയിച്ചത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കാന്‍ ഇടുക്കി വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മെറട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കും. കാര്‍ഷിക വായ്പകള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകം.
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പ്രളയം കാരണമുളള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി ഉടനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon